Connect with us

KERALA

ഷാഫി പറമ്പിലിന്റെ ലീഡ് നില 30,000 കടന്നു

Published

on

.

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില 30,000 കടന്നു. എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയും ഷാഫി പറമ്പിലും തമ്മിൽ വലിയ പോര് നടന്ന മണ്ഡലമായിരുന്നു വടകര. എൻഡിഎ സ്ഥാനാർഥി പ്രഫുൽകൃഷ്ണയും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

അതേസമയം, രാജ്യത്ത് അപ്രതീക്ഷിത മുന്നേറ്റവുമായി ഇന്ത്യ മുന്നണി. 230ന് മുകളിൽ സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. എൻഡിഎ കേവല ഭൂരിപക്ഷം കടന്ന് 292
സീറ്റിന് മുകളിൽ ലീഡ് ചെയ്യുകയാണ്

ഹിന്ദി ഹൃദയഭൂമികളിലെ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ മുന്നണിക്ക് ലീഡ് 200 കടത്തിയിരിക്കുന്നത്. എൻഡിഎയ്ക്ക് കനത്ത തിരിച്ചടി നൽകാൻ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നണിക്ക് സാധിച്ചത് വലിയ നേട്ടമാണ്.

Continue Reading