Connect with us

NATIONAL

അമേഠിയില്‍  കേന്ദ്രമന്ത്രി സ്മൃതി ഇറാനി പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിൽ

Published

on

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍നിന്നുള്ള ആദ്യ ഫലസൂചനകള്‍. വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യുടെ പലപ്രമുഖ സ്ഥാനാര്‍ഥികളും പിന്നിലാണ്. അമേഠിയില്‍ സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. ഏറ്റവുമൊടുവിലെ ഫലസൂചന പ്രകാരം 15060 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ കിഷോരി ലാലാണ് അമേഠിയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
2019-ല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ലോക്സഭയിലെത്തിയത്. ഇത്തവണയും ഈസി വാക്കോവര്‍ പ്രതീക്ഷിച്ച് അമേഠിയില്‍ മത്സരിച്ച സ്മൃതി ഇറാനിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് ആദ്യമണിക്കൂറുകളിലെ ഫലസൂചനകള്‍. ഇതിനൊപ്പം ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം നടത്തിയ അപ്രതീക്ഷ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്

Continue Reading