Connect with us

NATIONAL

എൻ ഡി എ യെ വിറപ്പിച്ച് ഇന്ത്യാ സംഖ്യം. ഒപ്പത്തിനൊപ്പം

Published

on

ന്യൂഡൽഹി :ഇന്ത്യ അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എൻഡിഎ 2690  ഇന്ത്യാ സഖ്യം 254എന്ന നിലയിനാണ്.  23 മണ്ഡലങ്ങളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്.

തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കു പോലും തുടക്കമിട്ട എൻഡിഎയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ആദ്യ സൂചനകൾ. എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യവും പ്രതീക്ഷ കൈവിടുന്നില്ല. 295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ.

Continue Reading