Connect with us

KERALA

രാജീവ് ചന്ദ്രശേഖറും മുന്നേറുന്നുരാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 85000 ആയി ഉയർന്നു

Published

on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നിര്‍ണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും.

അതിനിടെ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നല്‍കിയതായാണ് ജില്ലയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചില്ലെങ്കിലും കേന്ദ്രത്തില്‍ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്. രാജീവ് ചന്ദ്രശേഖർ 2000 ത്തോളം വോട്ടിന് ഇപ്പോൾ മുന്നിലാണ്. തൃശൂരിൽ സുരേഷ് ഗോപിയുടെ ഭരിപക്ഷം 22000 കടന്നു . വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 85000 ആയി ഉയർന്നു . റായ് ബലേറി യിലും രാഹുൽ ഗാന്ധി ലീഡ് ഉയർത്തുകയാണ്. സി.പി.എം ആലത്തൂരിൽ മാത്രമാണ് കെ. രാധാകൃഷ്ണൻ മുന്നേറുന്നത്.

Continue Reading