NATIONAL
ബാബറി മസ്ജിദ് പൊളിച്ചതിൻ്റെ ഇരുപത്തെട്ടാം വാർഷിക ദിനത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി

ഡൽഹി: ബാബറി മസ്ജിദ് പൊളിച്ചതിൻ്റെ ഇരുപത്തെട്ടാം വാർഷിക ദിനത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. 2019ൽ ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഡിസംബർ ആറിന് ചില മുസ്ലീം സംഘടനകൾ ബാബറി ദിനമായി ആചരിക്കാറുണ്ട്.
ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിനം മുസ്ലീങ്ങൾ കരിദിനമായും ഹിന്ദുക്കൾ ശൗര്യ ദിനമായുമാണ് ആചരിക്കുന്നത്. പള്ളി പുതുക്കി പണിയണമെന്നും പള്ളി തകർത്തവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ചില മുസ്ലീം സംഘടനകൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചിട്ടുണ്ട്.
അതേസമയം സോഷ്യൽ മീഡിയകളിൽ കൂടി സാമുദായിക സംഘർഷങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്ററുകളോ, വീഡിയോകളോ, ചിത്രങ്ങളോ ഉണ്ടൊയെന്ന് നിരീക്ഷിക്കാൻ സോഷ്യൽ മീഡിയകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും റിപ്പോർട്ടുണ്ട്