Crime
സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണത്തില്‍ സര്‍ക്കാരിന് വീഴ്ചയില്ല,കലാലയങ്ങളിലെ റാഗിംങിനെതിരെ ശക്തമായ നടപടിയുണ്ടാകും

തിരുവനന്തപുരം : പൂക്കോട് വെറ്റിറിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം നിയമസഭയില്‍. അന്വേഷണത്തില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്നും കലാലയങ്ങളിലെ റാഗിംങിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്‍ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ 12 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും പ്രതിചേര്‍ക്കുകയുമുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം.
‘കേസ് ആദ്യം കല്‍പ്പറ്റ ഡിവൈഎസ്പി അന്വേഷിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ നിവേദനം നല്‍കിയപ്പോള്‍ തന്നെ സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാല്‍ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതില്‍ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത കുറവുണ്ടായി. അവര്‍ക്കെതിരെ നടപടി സ്വീകരിച്ചു’. ഇത്തരം സംഭവങ്ങള്‍ എവിടെയുണ്ടായാലും അതിനെ നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.”