Connect with us

KERALA

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ജയരാജൻ

Published

on

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന പാഠം ഉള്‍ക്കൊള്ളണം, ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പാനൂരില്‍ പി കെ കുഞ്ഞനന്ദന്‍ അനുസ്മരണ പരിപാടിയിലാണ് സിപിഎം നേതാവിന്റെ പരാമര്‍ശം.
അതേസമയം കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ നിരാശ അറിയിച്ചിരുന്നു. ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പിബി പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് ദില്ലിയിലെ സിപിഎം ആസ്ഥാനത്ത് ചേര്‍ന്ന പിബി തെരഞ്ഞെടുപ്പ് ഫലം വിലിയിരുത്തി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായ ചര്‍ച്ച യോ?ഗത്തില്‍ നടന്നു. ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് നടപടിയെടുക്കാനും, ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാനും സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്നും പിബി വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളോടും തെരഞ്ഞെടുപ്പ് ഫലം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പിബി നിര്‍ദേശിച്ചു. സംസ്ഥാന കമ്മറ്റികളില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ വിലയിരുത്തല്‍ നടക്കും. എന്തൊക്കെ തിരുത്തല്‍ വേണമെന്ന് തുടര്‍ന്ന് തീരുമാനിക്കും.”

Continue Reading