Connect with us

Crime

ബാർകോഴ വിവാദത്തിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്.

Published

on

തിരുവനന്തപുരം: ബാർകോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്‍റെ ജവഹർ നഗർ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു അർജുൻ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു.

തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും അർജുൻ വാങ്ങാൻ തായാറായില്ല. കൈപ്പറ്റാത്തതിനാല്‍ ഇ-മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. അര്‍ജുന്‍ നിലവില്‍ ഗ്രൂപ്പ് അഡ്മിന്‍ അല്ല. എന്നാല്‍ ഇപ്പോഴും അംഗമാണ്.

തന്‍റെ പേരിൽ ബാറുകളില്ലെന്ന് പറഞ്ഞാണ് അർജുൻ നോട്ടിസ് കൈപ്പറ്റാൻ വിസമ്മതിച്ചത്. എന്നാൽ അര്‍ജുന്‍ രാധാകൃഷ്ണന്‍റെ ഭാര്യാപിതാവിന് ബാറുണ്ട്. ഇതിന്‍റെ പേരിലാണ് അര്‍ജുന്‍ ഗ്രൂപ്പംഗവും അഡ്മിനുമായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ തുടരുന്നതിനാലാണ് നോട്ടീസ് നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

Continue Reading