Business
സഫാരി അഞ്ചാം വാര്‍ഷികം; ഉപഭോക്താക്കള്‍ക്ക് 10 MG XUV കാറുകള്‍ സമ്മാനം

മറ്റൊരു സ്ഥാപനവും നടപ്പാക്കിയിട്ടില്ലാത്ത മെഗാ പ്രമോഷന്‍. 365 ദിനവും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍, ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍, ആനുകൂല്യങ്ങള്‍…
ഷാര്‍ജ: സഫാരി കേവലമൊരു ഹൈപര്‍ മാര്‍ക്കറ്റല്ല. ഉപഭോക്തൃ സാധനങ്ങളും, ഉല്‍പന്നങ്ങളും, അനുബന്ധ സേവനങ്ങളുമുള്ള വാണിജ്യ സ്ഥാപനമെന്നതില്‍ നിന്നും സഫാരി ഒരുപടി മേലേക്ക് ഉയര്‍ന്നിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെട്ട സാധനങ്ങള്‍ താങ്ങാവുന്ന ഏറ്റവും മികച്ച നിരക്കില്‍ ലഭ്യമാക്കുന്നതിന് പുറമെ, സ്ഥിരമായ ഡിസ്‌കൗണ്ടുകളോടൊപ്പം അധികമായ ഒട്ടേറെ സമ്മാനങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നുവെന്നതും സഫാരിയെ വേറിട്ടു നിര്‍ത്തുന്നു. 365 ദിവസവും ഉപഭോക്താക്കള്‍ക്ക് പല സംരംഭങ്ങളിലൂടെ സഫാരി സന്തോഷകരമായ എന്തെങ്കിലും തിരികെ നല്‍കുന്നു.
കഴിഞ്ഞ നാലു വര്‍ഷവും അത് നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് നറുക്കെടുപ്പിലൂടെ ഇത്തവണയും നല്‍കുന്ന 10 MG XUV കാറുകള്‍. ഉപഭോക്താവിന്റെ മനസ്സറിയുന്ന സഫാരി അഞ്ചാം വാര്‍ഷികത്തില്‍ പ്രത്യേക പ്രമോഷനിലൂടെയാണ് 10 MG XUV കാറുകള്‍ സമ്മാനിക്കുന്നത്. ‘വിന്‍ 10 എംജി കാര്‍സ്’ പുതിയ മെഗാ പ്രമോഷനാണ്. ഗള്‍ഫില്‍ സഫാരി മാത്രമേ ഈ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ഇത്ര വിപുലവും മനസ് നിറയുന്നതുമായ സമ്മാനങ്ങളും മറ്റാകര്‍ഷക ആനുകൂല്യങ്ങളും നല്‍കുന്നുള്ളൂ.
അന്യഥാ ബോധമില്ലാതെ സ്വന്തമെന്ന നിലയില്‍ ഉപഭോക്താക്കള്‍ കാണുന്ന, യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരി അതിന്റെ സംഭവ ബഹുലമായ അഞ്ചാം വാര്‍ഷിക പ്രയാണത്തില്‍ ‘ഉപഭോക്താവാണ് രാജാവ്’ എന്ന ആശയത്തെ ഏറ്റവും നന്നായി സാക്ഷാത്കരിക്കുന്നുവെന്നും, തങ്ങള്‍ കടന്നു പോയ ശ്രദ്ധേയമായ ഈ വര്‍ഷങ്ങള്‍ ഓരോ ഉപഭോക്താവും നെഞ്ചോട് ചേര്‍ക്കുന്നുവെന്നത് സഫാരി അവര്‍ക്ക് പ്രിയപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനായി ഉയര്‍ന്നതിന്റെ തെളിവാണെന്നും സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
2024 ജൂൺ 11 മുതല്‍ 2025 ഏപ്രിൽ 27 വരെ നീളുന്ന ഈ മെഗാ പ്രമോഷന്‍ കാലയളവില്‍ ഇടവേളകളില്ലാതെ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ ഓരോ കാര്‍ വീതം മൊത്തം 10 എംജി എക്സ്. യു.വി കാറുകളാണ് സമ്മാനം നല്‍കുന്നത്. സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ-റാഫിള്‍ കൂപ്പണ്‍ വഴി ‘മൈ സഫാരി ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.
2019 സെപ്തംബര്‍ 4ന് തുടക്കം കുറിച്ച സഫാരിയുടെ ജൈത്ര യാത്രയില്‍ ‘വിന്‍ 1കിലോ ഗോള്‍ഡ്’, ‘ഹാഫ് എ മില്യണ്‍’, ‘ടയോട്ട ഫോര്‍ച്യൂണര്‍’, കൊറോള, നിസ്സാന്‍ സണ്ണി കാര്‍ മുതലായ പ്രമോഷനുകളിലൂടെ യു.എ.ഇയില്‍ നാളിതു വരെ കാണാത്ത സമ്മാന പദ്ധതികളാണ് വിജയകരമായി നടപ്പാക്കിയത്. 10 എംജി കാറുകളുടെ പ്രമോഷനാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കഴിഞ്ഞ കാല സംരംഭങ്ങളിലൂടെ നൂറുകണക്കിനാളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇത്രയും വര്‍ഷങ്ങള്‍ക്കിടെ സഫാരി ഹൈപര്‍ മാര്‍ക്കറ്റ് അഭൂതപൂര്‍വമായ ജനപിന്തുണയാണ് ആര്‍ജിച്ചതെന്നും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിലും പിന്തുണയിലും വലിയ കടപ്പാടും കൃതജ്ഞതയുമുണ്ടെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.
ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ വളരെ വിലക്കുറവില്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് സഫാരി ചെയ്യുന്നത്. മൂന്നു നിലകളിലായി സംവിധാനിച്ച ഹൈപര്‍ മാര്‍ക്കറ്റിലെ ഗ്രോസറി, സ്‌റ്റേഷനറി, ബേക്കറി, ഹോട്ട്ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികള്‍, ഫര്‍ണിച്ചര്‍, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ്, ഓര്‍ഗാനിക് വെജിറ്റബിള്‍സ്, തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും പെടുന്ന സാധനങ്ങളുടെ മികച്ച ശേഖമാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യം, ബജറ്റ് ഫ്രണ്ട്‌ലി ഷോപ്പിംങ്, ആകര്‍ഷക പ്രമോഷനുകള്‍, മെഗാ റാഫിള്‍ നറുക്കെടുപ്പുകള്‍, കുട്ടികള്‍ക്കായുള്ള കിഡ്‌സ് പ്‌ളേ ഏരിയ, ഫുഡ് കോര്‍ട്ട്, ഒപ്പം മനസ്സു കുളിര്‍പ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും മനം കീഴടക്കിയ വീകെന്‍ഡ് ഡെസ്റ്റിനേഷനായി മാറാന്‍ ഈ ചുരുങ്ങിയ കാലയളവില്‍ സഫാരിക്ക് സാധിച്ചിട്ടുണ്ട്.