Connect with us

Education

കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്എഫ്ഐഎസ്എഫ്ഐയുടെ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചിരിക്കുന്നത്.

Published

on

മലപ്പുറം: കേരളം ഭരിക്കുന്ന പാർ‌ട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്എഫ്ഐയെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.അഫ്സൽ. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയുടെ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ, ഉഷാറായി വരട്ടെ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് അവശ്യമായ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ സമരം നടത്തുന്നത്. തിങ്കളാഴ്ച മലപ്പുറം കലക്‌ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. ചൊവ്വാഴ്ച കെഎസ്‌യുവിന്‍റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദിനും ആഖ്യാനം ചെയ്തിട്ടുണ്ട്.

Continue Reading