KERALA
തിരുവനന്തപുരത്ത് വന്‍ തീപ്പിടിത്തംപ്ലാസ്റ്റിക് ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തിരുവനന്തപുരം: കൊച്ചുവേളിയില്‍ വന്‍ തീപ്പിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്‌സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്ലാസ്റ്റിക് റീസൈക്ലിങ് ചെയ്യുന്ന സ്ഥാപനത്തിലേയ്ക്കുള്ള അസംസ്കൃതവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീ പടർന്നത് എന്നാണ് വിവരം. പുലർച്ചെ 3.30 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് സമീപവാസികൾ വ്യക്തമാക്കുന്നത്.
ഇതിന് സമീപത്തായി പെട്രോള്‍ പമ്പ്, ടൈറ്റാനിയം ഫാക്ടറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റിടങ്ങളിലേയ്ക്ക് തീ പടരുന്നത് നിയന്ത്രിക്കാനായിട്ടുണ്ട്. ജില്ലയിലെ ഏതാണ്ട് എല്ലാ ഫയർഫോഴ്സ് കേന്ദ്രങ്ങളിൽനിന്നും യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.