Connect with us

Crime

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Published

on

കൊച്ചി : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങള്‍ ഉള്‍പ്പെടെയുള്ള പിഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടേയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കര്‍ശന ഉപാധികളോടെയാണ് 17 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയത്.ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പര്‍ ദേശീയ ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷന്‍ സെറ്റിങ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷന്‍ എപ്പോഴും എന്‍ ഐ എയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ എല്ലാ ആഴ്ചയും എത്തണം, രാജ്യം വിട്ടുപോകരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന എന്‍ ഐ എയുടെ വാദം തളളിയാണ് ഉപാധികളോടെ 17 പേരുടെ ഹര്‍ജി അംഗീകരിച്ചത്. എന്നാല്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളായ കരമന അഷ്‌റഫ് മൗലവി, യഹിയ തങ്ങള്‍ അടക്കം ഒന്‍പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളുകയും ചെയ്തു. ഇവര്‍ പുറത്തിറങ്ങിയാല്‍ നിരോധിത സംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങുമെന്ന എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം നേടിയ 17 പേരില്‍ 9 പേര്‍ ആര്‍ ആര്‍ എസ് എസ് നേതാവായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രീനിവാസന്‍ വധക്കേസും കേന്ദ്ര ഏജന്‍സി ഏറ്റെടുത്തത്.”

Continue Reading