Crime
അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി.ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു

അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി.
ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഡൽഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി. കെജ്‌രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
വിചാരണ കോടതി കേസ് സംബന്ധിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.കേസില്‍ തങ്ങളുടെ പക്ഷം വാദിക്കാന്‍ ആവശ്യമായ സമയം വിചാരണ കോടതി നല്‍കിയില്ലെന്ന ഇഡിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചു.
ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതി കെ ജിരിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇ.ഡി.നല്‍കിയ അപേക്ഷയില്‍ ജാമ്യത്തിന് സ്റ്റേ നല്‍കി കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇഡിയുടെയും കെജ്‌രിവാളിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഹൈക്കോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്.