Connect with us

Crime

പി.ജയരാജന്റെ മകന്‍ ജയിന്‍ രാജിന് ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് മനു തോമസ്

Published

on

കണ്ണൂര്‍:  സിപിഎം സംസ്ഥാന സമിതി അംഗം  പി.ജയരാജന്റെ മകന്‍ ജയിന്‍ രാജിന് ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. യുവനേതാവും അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയിന്‍ രാജ് ആണെന്നാണ് മനുവിന്റെ ആരോപണം. വഴിവിട്ട ബിസിനസ് ബന്ധങ്ങള്‍ പി.ജയരാജന്റെ കുടുംബത്തിനുണ്ടെന്നും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഎമ്മിന്റെ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും മനു വ്യക്തമാക്കി.

പി.ജയരാജനെ പുകഴ്‌ത്തി പോസ്റ്റുകള്‍ ഇടുന്ന റെഡ് ആര്‍മി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ നിയന്ത്രിക്കുന്നത് ജയിന്‍ രാജാണ്. കഴിഞ്ഞ ദിവസം പി.ജയരാജന്‍ തനിക്കെതിരേ പോസ്റ്റിട്ടത് പാര്‍ട്ടിയിലെ ഫാന്‍സുകാരെ തൃപ്തിപ്പെടുത്താനാണ്. തനിക്ക് ക്വട്ടേഷന്‍ സംഘത്തിന്റെ വധഭീഷണിയുണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

Continue Reading