Connect with us

KERALA

കോഴിക്കോട് കല്ലാനോട് മേഖലയിൽ ഉഗ്ര സ്ഫോടന ശബ്‌ദം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

Published

on

കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ഭീതി പരത്തിയത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.

കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറയുന്നു. പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുൻപ് മലയിടിച്ചിലിൽ ഭൂമിക്ക് വിഷൻ ഉണ്ടായ സ്ഥലമാണിത്. ജനപ്രതിനിധികളടക്കം സ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.

Continue Reading