HEALTH
കോഴിക്കോട് വീണ്ടും അമീബിക് മസ്കിഷ്ക ജ്വരം സ്ഥിരീകരിച്ചു.കുളത്തിൽ കുളിച്ച 12കാരനാണ് ജ്വരം ബാധിച്ചത്

കോഴിക്കോട്: ഛർദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്കിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയുടെ നിസ അതീവ ഗുരുതരമാണെന്നാണ് വിവരം. ഫാറൂഖ് കോളെജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയിൽ കഴിയുന്നത്
രോഗലക്ഷണങ്ങളോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളേജിടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.