Connect with us

KERALA

മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന ഉന്നത സമിതിയുടേതാണ് തീരുമാനം. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ ശുപാർശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ അലക്സാണ്ടർ തോമസിന് ചുമതലയേൽക്കാം. നിലവിൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്

ചെങ്ങന്നൂർ സ്വദേശിയായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഹൈക്കോടതിയിൽ നിന്നു വിരമിച്ചത്. 2014 ൽ ഹൈക്കോടതി ജഡ്ജിയായി. കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിരുന്നു.

Continue Reading