Connect with us

Crime

കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു

Published

on

ജമ്മു കാശ്മീർ: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വനമേഖലയ്ക്ക് സമീപം തെരച്ചിൽ നടത്തുകയായിരുന്ന ജമ്മു പൊലീസ്, സിആർപിഎഫ്, സൈന്യം എന്നിവയുടെ സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സൈന്യം അറിയിച്ചു.

അഞ്ച് സൈനികർക്കാണ് ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലിൽ ​ഗുരുതരമായി പരുക്കേറ്റത്. ഇതിൽ നാലുപേരുടെ മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പരുക്കേറ്റവർക്ക് ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനാകാതെ വരികയായിരുന്നു. ഇന്ന് കൂടുതൽ സൈനികർ ഭീകരാക്രമണം നടന്ന സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.

ഡോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായി പരിശോധനകൾ നടത്തിയത്. ഇന്നലെ രാവിലെ മുതൽ തെരച്ചിൽ നടത്തുകയായിരുന്നു. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഒരേ സമയം ഇന്നലെ സംയുക്ത പരിശോധനകൾ നടന്നിരുന്നു.

Continue Reading