Connect with us

HEALTH

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച 15 കാരൻ മരിച്ചു .ചികിത്സയിലിരിക്കെ ഇന്ന് രാവിലെ12 മണിയോടെയാണ് മരിച്ചത്.

Published

on

കോഴിക്കോട്: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച കുട്ടി മരിച്ചു ചികിത്സയിലിരിക്കെ ഇന്ന് രാവിലെ12 പാണ്ടിക്കാട് ചെമ്പ്ര ശേരി സ്വദേശിയായ 15 കാരൻ മരിച്ചത് . സംസ്ഥാനത്ത് നിപ ബാധിച്ച് മരിക്കുന്ന 21 -ആമത്തെ ആളാണ് ഈ 15 കാരൻ

സമ്പർക്കപ്പട്ടികയിലെ ഒരാൾക്ക് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 246 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 63 പേർ ഹൈ റിസ്ക് കാറ്റഗറിയിലുള്ളവരാണ്. എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കും.

കേരളത്തിലെ സംവിധാനങ്ങൾക്കു പുറമേ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് കൂടി സംസ്ഥാനത്ത് എത്തുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തിൽ ഫീവർ സർവൈലൻസ് നടത്തും.

Continue Reading