KERALA
അര്‍ജ്ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാനും കോടതി

ദില്ലി: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളിയായ അര്‍ജ്ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പ്രതീക്ഷയില്‍ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്.
വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. വിഷയം ഉടനടി പരിഗണിക്കാന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഷിരൂരില്‍ സംഭവിച്ചതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇതിന് ശേഷം കർണാടക ഹൈക്കോടതിയിൽ ഈ വിഷയത്തിൽ സമർപ്പിച്ചു.