Connect with us

Crime

ബംഗാളിലെ വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനം:സ്വകാര്യ ഭാഗങ്ങളിലും വയറ്റിലും കാലിലും കഴുത്തിലും ചുണ്ടിലും മുറിവുകൾ

Published

on

കൊൽക്കത്ത: ബംഗാളിൽ ആർജികാർ മെഡിക്കൽ കോളേജിൽ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി സഞ്ജയ് റോയ് ക്രൂരമായി ഡോക്‌ടറെ മർദിച്ചു. മർദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ തുളച്ച് കയറിയെന്നും കണ്ണിൽ നിന്നും ചോര ഒലിച്ചെന്നും റിപ്പോർട്ടിലുണ്ട്.

രണ്ടു കണ്ണിലും വായിലും രക്തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുമുണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വലിയ തോതിൽ രക്തസ്രാവമുണ്ടായി. വയറ്റിലും ഇടതു കാലിലും കഴുത്തിലും വലതു കയ്യിലും മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ടെന്ന് പോസ്‌റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.

ബലപ്രയോഗത്തിനിടെ പ്രതി യുവതിയുടെ തല ചുമരിൽ ഇടിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചു. എതിർക്കുന്തോറും മർദ്ദനം തുടർന്നു കൊണ്ടേയിരുന്നു.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അർധന​ഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്.

ശനിയാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വിഡിയോയ്‌ക്ക് അടിമയായ സഞ്ജയ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്തക്കറയുള്ള വസ്ത്രം അലക്കിയെന്നും പോലീസ് പരിശോധനയിൽ കണ്ടത്തിയിരുന്നു. പോലീസ് മുൻ വോളന്‍റിയറായ ഇയാൾ, 4 തവണ വിവാഹം ചെയ്തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.

Continue Reading