KERALA
അർജുനുവേണ്ടി ഗംഗാവലി നദിയിൽ തെരച്ചിൽതുടങ്ങി.

അങ്കോല: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടി ഗംഗാവലി നദിയിൽ തെരച്ചിൽതുടങ്ങി. മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 10-ന് നദിയിലിറങ്ങിയത്. തിരച്ചിൽ നാല് മണിക്കൂർ പിന്നിട്ടു പഎൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തുണ്ട്. ആദ്യ മുങ്ങലിൽ ലോഹഭാഗം കണ്ടെത്തിയിട്ടുണ്ട്.എന്നാലിത് ലോറിയുടെ ഭാഗമല്ലെന്ന് ഉടമ മനാഫ് അറിയിച്ചു.
അതിനിടെ, പുഴയുടെ കരയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശത്ത് ആദ്യം തെരച്ചിൽ കേന്ദ്രീകരിക്കുമെന്ന് ഈശ്വർ മാൽപേ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച നദിയിൽ നിന്നും ലോറിയുടെ ജാക്കിലിവർ മുങ്ങിത്തപ്പിയെടുത്തിരുന്നു. ഈ പ്രദേശത്ത് നിന്നും ഏകദേശം 50 മീറ്റർ അകലെയാണ് ഇപ്പോൾ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.