Connect with us

Crime

മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തമാവുന്നു.മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

Published

on

ആലപ്പുഴ: സിനിമയിലെ ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ഇടപെട്ട് നീക്കി.

എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. നിയമപരമായ കാര്യങ്ങൾ സംബന്ധിച്ച് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപ്പാക്കേണ്ട കാര്യങ്ങൾ നടപ്പിലാക്കുമെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ കൃത്രിമത്വം കാണിച്ചുവെന്നും ഇരകളെ വീണ്ടും വീണ്ടും അപമാനിക്കാനുള്ള ശ്രമം നടക്കുന്നതെന്നും പ്രതിക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

.

Continue Reading