Connect with us

KERALA

വിലങ്ങാട് അതിശക്തമായ മഴ20 ഓളം കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റി പാർപ്പിച്ചു

Published

on

കോഴിക്കോട്: വിലങ്ങാട് അതിശക്തമായ മഴ. ഉരുള്‍ നാശം വിതച്ച മഞ്ഞച്ചീളിയില്‍ മേഖലയില്‍ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റി താമസിപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടര്‍ത്തി അതിശക്തമായ മഴ പെയ്യുന്നത്. വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. ആറു കുടുംബങ്ങളിലെ 30 ഓളം പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലുമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.”

Continue Reading