Connect with us

Crime

രഞ്ജിത്ത്  മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള നീക്കത്തിൽ

Published

on

തിരുവനന്തപുരം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്ത് നിയമനടപടികളിലേക്ക്. എഫ് ഐആര്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍.

Continue Reading