Crime
ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയിൽ ഉയർന്നു വരുന്ന മീടൂ ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമങ്ങളോട് കയർത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ. നിങ്ങൾ അത് വച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.