Connect with us

Crime

സുരേഷ് ഗോപിയുടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

Published

on

തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ രാമനിലയത്തിൽ വഴി തടഞ്ഞ ടിവി ചാനൽ മാധ്യ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, മനോരമ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറാമാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ തടഞ്ഞുവെന്നും സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് എഫ്‌ഐആറില്‍ ഉള്ളത്. മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ്. ഇതില്‍ രണ്ടെണ്ണം ജാമ്യമില്ലാ വകുപ്പുകളാണ്. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.

ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ പോലീസ് നടപടി. നാളെ അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

Continue Reading