Connect with us

KERALA

മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുന്നു

Published

on


മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുന്നു

മലപ്പുറം :പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നു പി.വി. അൻവർ എംഎൽഎ. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ ഒട്ടനവധി സത്യസന്ധരുണ്ട്. നല്ല രീതിയിൽ ഐക്യമുള്ള ഓഫിസർമാരുമുണ്ട്. രാജ്യത്തിന് ആകെ മാതൃകയാണ് കേരളത്തിലെ പൊലീസ്. അവരുടെ മനോവീര്യം വലിയ രീതിയിൽ ഉയരുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത് മനസിലാക്കേണ്ടതാണ്. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

‘‘സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാൽ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനപരിശോധിക്കണം. തെറ്റിധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരുമെന്നും അൻവർ കൂട്ടിച്ചേർത്തു

Continue Reading