Connect with us

KERALA

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരിൽ  മലയാളിയും. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റാണ് മരിച്ച മലയാളി

Published

on

പുനെ: മഹാരാഷ്ട്രയില്‍ ബുധനാഴ്ച പുലർച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന്  പേരില്‍ ഒരാള്‍ മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പുനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റായ പ്രീതം ഭരദ്വാജ്, എഞ്ചിനീയറായ പരംജിത്ത് എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പറന്നുയർന്ന ഹെലികോപ്റ്റർ മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. ഹെലികോപ്റ്റർ പൂർ‌ണമായും കത്തിനശിച്ചു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്‍റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.30ന് പുനെയിലെ ഒക്‌സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്‍റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എൻസിപി നേതാവിന് വേണ്ടി റായ്​ഗഡിലേക്ക് ചാർട്ട് ചെയ്ത ഹെലികോപ്റ്ററായിരുന്നു ഇത്.

Continue Reading