Connect with us

KERALA

വൈറലായ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു

Published

on

പത്തനംതിട്ട: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം സമൂഹമാദ്ധ്യമങ്ങൾ ഏറ്റടുത്തപ്പോൾ വൈറലായ സ്ഥാനാര്‍ഥികള്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഒരാളായിരുന്ന പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.എന്നാൽ ഫലം പുറത്തു വന്നപ്പോള്‍ പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്.

Continue Reading