KERALA
പാലയില്‍ ജോസിന് സമ്പൂര്‍ണ ജയമില്ലെന്ന് പി.ജെ ജോസഫ്

കോട്ടയം: പാലയിൽ ജോസ് കെ മാണിക്ക് സമ്പൂർണ ജയം അവകാശപ്പെടാനാകില്ലെന്ന് പി.ജെ ജോസഫ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ജില്ലാ പഞ്ചായത്തിൽ നാലിലും ഞങ്ങൾ ജയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ മൂന്നും രണ്ടിലയെ തോൽപ്പിച്ചാണ് ജയിച്ചത്. കുറവ് വന്നിരിക്കുന്നത് കോൺഗ്രസിന്റെ സീറ്റിലാണ്. പാല മുനിസിപ്പാലിറ്റിയിൽ ഞങ്ങളുടെ മുന്നണി ഒൻപതും നേടി. ഇടുക്കി ജില്ലാ പഞ്ചായത്തിൽ അഞ്ചിൽ നാലും നേടി.
പാലയും കോട്ടയവും യുഡിഎഫിന് നഷ്ടപ്പെട്ടതിൽ കേരളാ കോൺഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. കേരളാ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ ജോസ് കെ മാണിയുമായി മത്സരിച്ചതിൽ തങ്ങൾ വിജയിച്ചുവെന്നും പി.ജെ ജോസഫ്.
തങ്ങൾ തോറ്റിടത്തെല്ലാം നിസാര വോട്ടുകൾക്കാണെന്നും പിജെ ജോസഫ് പറഞ്ഞു.