Connect with us

KERALA

കോൺഗ്രസിൽ അടിമുതൽ മുടിവരെ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് കെ.സുധാകരൻ

Published

on

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിക്കിടെ ശക്മായ പ്രതികരണവുമായ് കെ.സുധാകരൻഎം.പി. പാർട്ടിയുടെ ഇതുവരെയുളള സംഘടാനാ മെക്കാനിസം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ട സുധാകരൻ അടിമുതൽ മുടിവരെ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

ഞാൻ വർഷങ്ങളായി ആവശ്യപ്പെടന്ന കാര്യമാണ് സംഘടനാ തിരഞ്ഞെടുപ്പ്. ഇന്ത്യക്ക് ജനാധിപത്യം കൊടുത്തൊരു പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ പാർട്ടിയുടെ അകത്ത് ജനാധിപത്യമില്ലെന്നുളളത് വിധിവൈപരീത്യം എന്നാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ആദ്യം പാർട്ടിയിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം. അണികളുടെ പ്രവർത്തകരുടെ പൊതുജനങ്ങളുടെ വിശ്വാസമുളള നേതാക്കൾ നേതൃരംഗത്ത് കടന്നുവന്നാൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടൂവെന്നും സുധാകരൻപറഞ്ഞു.

കോൺഗ്രസ് മത്സരിക്കുന്നത് കേഡർ പാർട്ടികളോടാണ്. അവരെ എതിരിടാനുളള സംഘടനാ ശേഷിയും സംഘടനാ ശൈലിയും സംഘടനാ പ്രവർത്തനവും കോൺഗ്രസിന്റെ ഭാഗത്തില്ല എന്നുളളതാണ് ഈ തിരഞ്ഞെടുപ്പിലെ അപചയത്തിന്റെ കാരണം. അപമാനത്തിന്റെ ചെളിക്കുണ്ടിൽ നിൽക്കുന്ന സർക്കാരിന്റെ ദോഷങ്ങളും കുറ്റങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫിന് സാധിച്ചില്ല.

കോവിഡ് രാഷ്ട്രീയ ലാഭത്തിനായി വിനിയോഗിച്ച ഒരു സർക്കാരാണ് എൽഡിഎഫ് സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ ഓരോ വീടുകളിലും എത്തിച്ചിരുന്നു. അത് കൊടുക്കാൻ ഉത്തരവാദിത്വപ്പെട്ട വളണ്ടിയർമാരിൽ ഇടതുഅനുഭാവികൾ മാത്രമാണ് ഉളളത്. യുഡിഎഫ് പ്രവർത്തകർക്ക് വളണ്ടിയർ കാർഡ് കിട്ടിയിട്ടില്ല.

സർക്കാർ ആനുകൂല്യങ്ങൾ വീടുകളിൽ എത്തിച്ചത് ഡിവൈഎഫ്ഐയുടെ ചെറുപ്പക്കാരാണ്. പാർട്ടി നൽകുന്നത് എന്ന രീതിയിലാണ് അവർ അത് ചെയ്തത്. ആപത്കാലത്ത് സഹായിക്കാൻ ഇവരേ ഉണ്ടായുളളൂ എന്ന ചിന്ത അങ്ങനെ സമൂഹത്തിൽ രൂപപ്പെട്ടു. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ കോവിഡിന്റെ കാലഘട്ടത്തൽ യുഡിഎഫിന് കഴിഞ്ഞില്ല. കോവിഡ് സഹായ വിതരണത്തിലൂടെ ലഭിച്ച അവസരം എൽഡിഎഫ് ഫലപ്രദമായി വിനിയോഗിച്ചു. അതിന് ജില്ലാഭരണകൂടം കൂട്ടുനിന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തിൽ പൊളിച്ചെഴുത്ത് വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ജനവിശ്വാസവും അംഗീകാരവും കോൺഗ്രസിന്റെ മുഖവുമായ ഒരു നേതാവിനെ നേതൃസ്ഥാനത്ത് കൊണ്ടുവരാനാകണം. ഇടതുപക്ഷ സർക്കാരിനെ തുറന്നുകാണിക്കാൻ ഇനിയുളള അവസരം ഉപയോഗിക്കാൻ കോൺഗ്രസിനും യുഡിഎഫിനും സാധിച്ചാൽ സ്വാഭാവികമായും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മാറും.

കെ.പി.സി.സി. പ്രസിഡന്റ് ആരാകണമെന്ന് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടത്. പലതവണ പേര് വന്നുപോയിട്ടുളളതാണ്. അതിൽ പ്രതീക്ഷ അർപ്പിച്ചുനിൽക്കുന്ന രാഷ്ട്രീയക്കാരനല്ല. അങ്ങനെയൊരു ലക്ഷ്യം ഇല്ല. സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാകുമെങ്കിൽ മാത്രമേ ആ പദവി ഏറ്റെടുക്കുന്ന കാര്യം പോലും വരുന്നുളളൂവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Continue Reading