Connect with us

NATIONAL

ഹരിയാനയിലും ജമ്മുകശ്മീരിലും  കോൺഗ്രസിന്   ലീഡ് : വിനേഷ് ഫോഗട്ട് മുന്നേറുന്നു

Published

on

ന്യൂഡൽഹി :ഹരിയാനയിലും ജമ്മുകശ്മീരിലും  കോൺഗ്രസ് തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തുന്നു. രണ്ടിടങ്ങളിലെയും നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ 8നാണ് തുടങ്ങിയത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരില്‍ തൂക്ക് സഭയാണെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം പുറത്തുവരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലായിരുന്നു
ഇപ്പോൾ ഹരിയാനയിൽ കോൺഗ്രസ് 42 ലും ബി.ജെ പി 24 ലും ജെ.ജെ പി ഒരു സീറ്റിലും രണ്ട് സ്വതന്ത്രരും ലീഡ് ചെയ്യുകയാണ്.
ജമ്മു കാശ്മീർ കോൺഗ്രസ് 20 സീറ്റിലും 17 സീറ്റിൽ ബി. ജെ.പി യും പി ഡി പി രണ്ടിടത്തും ആറ് സീറ്റുകളിൽ മറ്റ് പാർട്ടികളും ലീഡ് നേടി.ഹരിയാനയിൽ കോൺ ഗ്രസ് സ്ഥാനാർത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുകയാണ്

രണ്ടിടത്തും 90 വീതമാണ് നിയമസഭാ സീറ്റുകൾ. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബിജെപിക്ക് എതിരാണ്.

Continue Reading