NATIONAL
താമര തണ്ട് ഒടിഞ്ഞു : കോൺഗ്രസ് ഇന്ത്യാ സഖ്യം മുന്നേറ്റം തുടരുന്നു

ന്യൂഡൽഹി∙ ഹരിയാനയിലും ജമ്മുകശ്മീരിലും വോട്ടെണ്ണൽ തുടങ്ങി ഒന്നർ മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻ മുന്നേറ്റം. ഹരിയാനയിൽ 90ൽ 65 സീറ്റിലും കോൺഗ്രസ് ലീഡ് നിലനിർത്തുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ഭരണകക്ഷിയായ ബിജെപിക്ക് 19 സീറ്റിൽ മാത്രമാണ് ലീഡ്. ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ ഒരു സീറ്റിലും മുന്നിലെത്താനായില്ല.
ജമ്മുകശ്മീരിലും നാഷനൽ സഖ്യത്തിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. 54 സീറ്റിലാണ് സഖ്യം മുന്നിട്ട് നിൽക്കുന്നത് ബിജെപി 25 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 16 സീറ്റിലാണ് മുന്നിലുള്ളത്. എൻസിയുടെ ഒമർ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്. ഹരിയാനയിൽ ബിജെപി മുഖ്യമന്ത്രി നായബ് സിങ് സൈനി, കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖർ മുന്നിലാണ്.