NATIONAL
ഹരിയാന മുഖ്യമന്ത്രിയായി നയeബ് സിങ് സൈനി 17ന് സത്യപ്രതിജ്ഞ ചെയ്യും.

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി നയeബ് സിങ് സൈനി ഒക്റ്റോബർ 17ന് സത്യപ്രതിജ്ഞ ചെയ്യും. സൈനിക്കൊപ്പം മറ്റു മന്ത്രിമാരും അന്നു തന്നെ അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. നയാബ് സിങ് സൈനി പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപിയുടെ മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 48 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ ബിജെപി മൂന്നാം വട്ടവും അധികാരം പിടിച്ചത്. 37 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്.
ജെജെപി, ആം ആദ്മി പാർട്ടി എന്നിവർക്ക് സീറ്റ് ലഭിച്ചിട്ടില്ല. ഐഎൻഎൽഡി രണ്ടു സീറ്റുകളിൽ വിജയിച്ചു.