Connect with us

Crime

അന്വേഷണ ചുമതലയിൽ നിന്ന് കളക്ടർ അരുൺ കെ.വിജയനെ മാറ്റി. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ​ഗീതയ്ക്കാണ് അന്വേഷണ ചുമതല കൈമാറിയത്

Published

on

.

കണ്ണൂർ:എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയനെ മാറ്റി. റെവന്യു മന്ത്രി കെ. രാജുന്റെ നിർദേശപ്രകാരമാണ് നടപടി. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ​ഗീതയ്ക്കാണ് അന്വേഷണ ചുമതല കൈമാറിയത്.

നേരത്തെ, അരുൺ കെ.വിജയനെതിരെ കെ.നവീൻ ബാബുവിന്റെ ബന്ധുക്കളും രം​ഗത്തെത്തിയിരുന്നു. കളക്ടർ എ.ഡി.എം. ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്ന് ഇവർ കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘത്തിന് മൊഴി നൽകി. നവീൻ ബാബുവിന് അവധി നൽകുന്നതിൽ കടുത്തനിയന്ത്രണമുണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.

Continue Reading