Connect with us

Crime

കളക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കള്‍ മൊഴി നല്‍കി:കളക്ടര്‍ -എഡിഎം ബന്ധം ‘സൗഹൃദപരം ആയിരുന്നില്ല

Published

on

പത്തനംതിട്ട: കണ്ണൂര്‍ കളക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചന. കളക്ടര്‍ -എഡിഎം ബന്ധം ‘സൗഹൃദപരം ആയിരുന്നില്ല’. അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചു.ഈ വിവരങ്ങള്‍ നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്‌കാര ചടങ്ങില്‍ കണ്ണൂര്‍ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതു തന്നെയാണ്. കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കല്‍ അഞ്ചുമണിക്കൂര്‍ നീണ്ടു. ഭാര്യ രണ്ടു മക്കള്‍ സഹോദരന്‍ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്
അതിനിടെ പി പി ദിവ്യയുടെ മുന്‍കൂര്‍ജാമ്യ അപേക്ഷയില്‍ എഡിഎമ്മിന്റെ കുടുംബം കക്ഷി ചേര്‍ന്നു. നവീന്റെ ഭാര്യ മഞ്ജുഷ വക്കാലത്ത് ഒപ്പിട്ടു നല്‍കി.
എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കി.കൂടുതല്‍ അന്വേഷണചുമതലയില്‍ നിന്ന് കണ്ണൂര്‍ കളക്ടറെ മാറ്റി. എഡിഎമ്മി ന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ നല്‍കിയിരുന്നു.കളക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെ ആണ് കൂടുതല്‍ അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്

Continue Reading