NATIONAL
മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഒരു എം എൽ എ കൂടി തൃണമൂൽ വിട്ടു

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഒരു എം എൽ എ കൂടി തൃണമൂൽ കോൺഗ്രസ് വിട്ടു. സിൽഭദ്ര ദത്തയാണ് രാജിവച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബംഗാളിൽ എത്താനിരിക്കെയാണ് തൃണമൂൽ ക്യാമ്പുകളെ ഞെട്ടിച്ച് എം എൽ എമാരുടെ അപ്രതീക്ഷിത രാജി.
തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് രാജിവച്ച സിൽഭദ്ര ദത്ത. കൂടുതൽ എം എൽ എമാർ സിൽഭദ്രയെ തുണച്ച് പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. നേരത്തെ പാർട്ടിവിട്ട മുകൾ റോയിയുമായി അടുത്ത ബന്ധമാണ് സിൽഭദ്രക്കുളളത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ വൻ പ്രതീക്ഷയാണ് ബി ജെ പി വച്ചുപുലർത്തുന്നത്.