NATIONAL
രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു ദേശീയ പാതയിലും ടോൾ പ്ലാസ ഉണ്ടാകില്ല

ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു ദേശീയ പാതയിലും ടോൾ പ്ലാസ കാണില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. ജിപിഎസ് സംവിധാനം ഉപയോഗിച്ച് വാഹനങ്ങളിൽ നിന്നും പണം ഈടാക്കുമെന്നും പണം അടയ്ക്കാൻ വാഹനങ്ങൾക്ക് വരിവരിയായി നിൽക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞതു.
അസോചം കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നത് വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 24,000 കോടിയാണ് ടോള്‍ പിരിച്ചതെന്നും ഈ വർഷം അത് 34,000 കോടിയായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.