Connect with us

Crime

പോലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ല: പി. പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നവീൻ്റെ ഭാര്യ

Published

on

കോന്നി: ഞങ്ങളുടെ ജീവിതം നശിപ്പിച്ച കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് പി. പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പോലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെന്നും നേരത്തെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും ഈ നിമിഷം വരെ അതുണ്ടായില്ലെന്നും മഞ്ജുഷ പറഞ്ഞു.
പി. പി ദിവ്യയുടെ മുൻ കൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് മഞ്ജുഷ മാധ്യമങ്ങളെ കണ്ടത്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചിരുന്നു. നവീൻ ബാബു ആത്മഹത്യ ചെയ്തിരുന്നുവെങ്കിൽ ആത്മഹത്യ കുറിപ്പ് കാണുമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും മഞ്ജുഷ പറഞ്ഞു.

ദിവ്യ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ കളക്ടർ ഇടപെടണമായിരുന്നു. എന്നാൽ അതുണ്ടായില്ല. വലിയ മാനസിക വിഷമമുണ്ടെന്ന് നവീൻ അവസാനം സംസാരിച്ചപ്പോൾ പറഞ്ഞിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.

ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ സഹോദരനും പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തിയൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിരുന്നു.

Continue Reading