Connect with us

Crime

എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനുമാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുത്തത് : മുൻകൂർ ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശം നൽകും

Published

on

തലശേരി: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യം നിഷേധിച്ച കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. 38 പേജുകളിലായാണ് വിധി പ്രസ്താവം. വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനുമാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുത്തതെന്നും മുൻകൂർ ജാമ്യം അനുവദിച്ചാലത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. തന്‍റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. പ്രതി ക്ഷണിക്കാതെയാണ് പരിപാടിക്കെത്തിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.

Continue Reading