Connect with us

Crime

സുരേന്ദ്രനെ വയനാട് എസ്റ്റേറ്റില്‍നിന്ന് പിടിച്ചു പുറത്താക്കിയത് മരംമുറിച്ചു വിറ്റിട്ടല്ലേയെന്നു തിരൂർ സതീശ്

Published

on

തൃശ്ശൂര്‍: സി.പി.എം തന്നെ വിലയ്‌ക്കെടുത്തെന്ന ബി.ജെ.പി. ആരോപണം തള്ളി ബി.ജെ.പി. ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ്. കൊടകര കവര്‍ച്ച നടന്നതിന് ശേഷം ധര്‍മരാജന്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ മകനെയുമാണെന്നും കള്ളപ്പണക്കാരുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് എന്താണ് ബന്ധമെന്നും സതീശ് ചോദിച്ചു.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാദം നുണയാണെന്നും സതീശ് പറഞ്ഞു. സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല. 30 വര്‍ഷമായി ബി.ജെ.പി. പ്രവര്‍ത്തകനാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലുള്ള കേസുകള്‍ മാത്രമേ തനിക്കെതിരേ ഉള്ളൂ. വ്യക്തിപരമായ കേസുകള്‍ ഇല്ല. സുരേന്ദ്രനെ വയനാട് എസ്റ്റേറ്റില്‍നിന്ന് പിടിച്ചു പുറത്താക്കിയത് മരംമുറിച്ചു വിറ്റിട്ടല്ലേയെന്നും സതീശ് ചോദിച്ചു

തനിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരില്‍നിന്നെങ്കിലും പണം കടം വാങ്ങിക്കും അല്ലാതെ തന്നെ ഒരാള്‍ക്കും വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

ശോഭാ സുരേന്ദ്രന്‍ എന്നൊരാളുടെ പേര് താന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ശോഭ, സതീശിനെ സി.പി.എമ്മുകാര്‍ വിലയ്ക്കു മേടിച്ചയാളാണെന്നും മൊയ്തീന്റെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. സുരേന്ദ്രനേപ്പോലുള്ള ആളുകള്‍ക്കുള്ള പിക്ചര്‍ ആയിരുന്നില്ല ശോഭാ സുരേന്ദ്രന് ജനങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നത്. കുറച്ചുകൂടി വ്യക്തതയുള്ള നേതാവാണെന്ന് പ്രവര്‍ത്തകര്‍ക്ക് ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിക്കാനാണോ ഇവര്‍ പറയുന്ന നുണ ശോഭ ഏറ്റെടുത്ത് പറയുന്നത്. സഹതാപം ആണ് തോന്നുന്നത്. ആര്‍ക്കു വേണ്ടിയാണ് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ശോഭ കള്ളം പറയുന്നത്. ജില്ലാ നേതാക്കന്മാരെ പിന്തുണച്ച് ശോഭ എന്തിനാണ് സംസാരിക്കുന്നത്. ശോഭയെ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ കടത്തരുതെന്ന് പറഞ്ഞിട്ടുള്ളയാണ് ജില്ലാ അധ്യക്ഷന്‍ അനീഷ്. ഓഫീസിലേക്ക് കടത്തരുത്. പത്രസമ്മേളനം നടത്താന്‍ വരികയാണെങ്കില്‍ ഓഫീസിലേക്ക് കടത്തരുത്. മുറി പൂട്ടിയിട്ടോ എന്ന് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ അവരോട് ഓഫീസിലേക്ക് കടക്കരുത് എന്ന് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു. ആ ആള്‍ക്കു വേണ്ടിയാണ് ശോഭ പറയുന്ന കൊന്നും സതീശ് കൂട്ടിച്ചേർത്തു.

Continue Reading