Connect with us

Crime

തൃശൂര്‍ പൂരം കലക്കലില്‍ മൊഴിയെടുക്കല്‍ തുടങ്ങി

Published

on

തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ മൊഴിയെടുക്കല്‍ തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തില്‍ സ്വരാജ് റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിന്റെ മൊഴിയെടുത്തു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ‘അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ’ എന്നതാണ് അന്വേഷണ ഉദ്യോ?ഗസ്ഥരുടെ മുഖ്യ ചോദ്യം. വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെതിരെ മെഡിക്കല്‍ സംഘം മൊഴി നല്‍കിയിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. തൃശൂര്‍ പൂര ദിനത്തിലെ ആംബുലന്‍സിന്റെ ഓട്ടവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സംഘത്തോട് അങ്കിത് അശോക് ഫോണില്‍ കയര്‍ത്തെന്നാണ് മൊഴി. ആംബുലന്‍സ് എം.ജി. റോഡില്‍ ഓടിയതു കണ്ടപ്പോഴാണ് മെഡിക്കല്‍ സംഘത്തെ അദ്ദേഹം ശകാരിച്ചത്. ആംബുലന്‍സില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആംബുലന്‍സ് നിയന്ത്രിക്കുന്നത് ഈ പൊലീസ് ഉദ്യോഗസ്ഥനായിട്ടും മെഡിക്കല്‍ സംഘത്തെ ശകാരിച്ചെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ മൊഴി.

Continue Reading