KERALA
ബിജെപിയില്‍ കുറുവാ സംഘം കോഴിക്കോട് വിവിധയിടങ്ങളിൽ പോസ്റ്റർ പതിച്ചു

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തുടങ്ങിയ പരസ്യ പോരിനിടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട്ട് പോസ്റ്റര്‍ പ്രതിഷേധം. ബിജെപിയില്‍ കുറുവാ സംഘം എന്ന് ആരോപിച്ചാണ് കോഴിക്കോട്ട് പലയിടത്തായി പോസ്റ്ററുകള്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത്. സേവ് ബി.ജെ.പി എന്ന പേരിലാണ് പോസ്റ്ററുകള്‍.
ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി. നേതാക്കളായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്ററുകള്‍. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ കുറുവാ സംഘമാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. നേതൃത്വത്തെ മാറ്റി ബി.ജെ.പിയെ രക്ഷിക്കണമെന്നാണ് ആവശ്യം.
എഴുതി തയ്യാറാക്കിയ പോസ്റ്ററുകള്‍ രാത്രിയുടെ മറവില്‍ ഒട്ടിച്ചതെന്നാണ് വിവരം. കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ബി.ജെ.പിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം.സാമൂഹ്യ മാധ്യമങ്ങളിലും കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉയർത്തുന്നത് ‘