Connect with us

Crime

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഗുരുതര പരിക്കുകളോടെ യുവതി വീണ്ടും ആശുപത്രിയിൽ

Published

on

കോഴിക്കോട്: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ഭര്‍ത്താവ് രാഹുലാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലത്ത് നിന്നും കടന്നു കളയുകയും ചെയ്തു.

രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചുവെന്നും എന്നാല്‍ തനിക്ക് പരാതിയില്ലെന്നും ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പൊലീസിന് യുവതി എഴുതിനല്‍കി.

അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ഫറോഖ് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മാതാപിതാക്കളേയും പൊലീസ് വിവരമറിയിച്ചു.

Continue Reading