Connect with us

KERALA

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂർണ്ണമായും തകർന്നു. നാല് പേർക്ക് പരിക്ക്

Published

on

പത്തനംതിട്ട: പന്തളത്ത് നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞിരിക്കുന്നത്. അപകടത്തില്‍ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാല്‍ വീട് ഏകദേശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പോലീസ് സംഭവ
സ്ഥലത്തെത്തിയിട്ടുണ്ട്.

എംസി റോഡില്‍ കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂരമ്പാല പത്തിയില്‍ പിടിയില്‍ ആശാന്‍ തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.

ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്ന് സംശയിക്കുന്നു’

Continue Reading