Connect with us

KERALA

ജി.സുധാകരനെ ഒഴിവാക്കി സിപിഎം  അമ്പലപ്പുഴഏരിയാ സമ്മേളനം. ഉദ്ഘാടന ചടങ്ങിലും പൊതുസമ്മേളനത്തിലേക്കും ക്ഷണമില്ല

Published

on

അമ്പുലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി സിപിഎം  അമ്പലപ്പുഴഏരിയാ സമ്മേളനം.
ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല. ജി.സുധാകരന്റെ പറവൂരിലെ വീടിന് സമീപത്ത് നടക്കുന്ന  സി.പി.എം ഏരിയാ സമ്മേളനത്തിനാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്.

നേരത്തേ സി.പി.എമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന ജി. സുധാകരന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. സി.പി.ഐയുടെ വേദിയില്‍ വെച്ച് ആഞ്ചലോസിന്റെയും സി.പി.ഐ. നേതാവ് മുല്ലക്കര രത്നാകരന്റെയും സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചില്‍. പാർട്ടി നേതൃത്വത്തിനെതിരെ ജി.സുധാകരൻ ഇടക്കിടെ നടത്തുന്ന വിമർശനങ്ങൾ തന്നെയാണ് ഏരിയാ സമ്മേളനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണമെന്നാണ് അറിയുന്നത്.


Continue Reading