Connect with us

Crime

അവിടെ മെത്രാന്മാരെ ആദരിക്കുന്നു  ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു’:’ക്രിസ്മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില്‍ ബിജെപിക്കെതിരെ  വിമര്‍ശനവുമായി തൃശൂര്‍ ഭദ്രാസനാധിപന്‍

Published

on

തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില്‍ ബിജെപിക്കെതിരെ  വിമര്‍ശനവുമായി തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് . ”അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു” എന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ”ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ!” എന്നും അദ്ദേഹം കുറിച്ചു.

പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവ. യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ, വിശ്വഹിന്ദുപരിഷത്ത് ജില്ലാനേതാവടക്കം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുകയും തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്   ഭദ്രാസനാധിപൻ്റെ പ്രതികരണം.

നല്ലേപ്പിള്ളി ഗവ. യു.പി. സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വി.എച്ച്.പി. നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തത്തമംഗലം ചെന്താമരനഗർ ജി.ബി.യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുൽക്കൂട് തകർത്തനിലയിൽ കണ്ടെത്തിയത്. രണ്ടുസംഭവങ്ങളും അന്വേഷിക്കുന്നതിനായി ചിറ്റൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സ്കൂളുകൾ സന്ദർശിച്ചശേഷം മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സമീപത്തെ കടകളിലും വീടുകളിലുമുള്ള സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ് .എന്നാൽ സംഭവത്തിന് പിന്നിൽ തങ്ങളല്ലെന്ന് ബി.ജെ.പി യും ഹിന്ദുപരി വാർ സംഘടനകളും പറഞ്ഞു.

Continue Reading