Connect with us

Life

മുസ്ലീങ്ങള്‍ പുതുവത്സര ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന്  മുസ്ലീം ജമാഅത്ത്. പതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതു. ഇസ്ലാമിക നിയമത്തിന് വിരുദ്ധം

Published

on

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ പുതുവത്സര ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി. പുതുവത്സരാഘോഷങ്ങള്‍ ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് റസ്വി പറഞ്ഞു.

ഇതു സംബന്ധിച്ച ഫത്വയും പുറപ്പെടുവിച്ചു. മുസ്ലീങ്ങള്‍ പുതുവത്സരത്തില്‍ ആശംസകള്‍ നേരുന്നതും പതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. അതിനാല്‍ ഇത്തരം ആഘോഷങ്ങളില്‍ ഒരിക്കലും പങ്കെടുക്കാന്‍ പാടില്ലെന്ന് റസ്വി പറഞ്ഞു.

മുസ്ലീങ്ങള്‍ക്ക് പുതുവത്സരാഘോഷങ്ങളില്‍ അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ ഉള്ള അവസരമില്ല. പുതുവത്സര ആഘോഷങ്ങള്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയതും നൃത്തവും പാട്ടും പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണെന്നും റസ്വി വ്യക്തമാക്കി.

ഇവ ഇസ്ലാമില്‍ അസിന്നിഗ്ദമായി നിരോധിച്ചിരിക്കുന്നു. ഈ പരിപാടികളില്‍ ഏര്‍പ്പെടരുതെന്നും പുതുവത്സര ആഘോഷം ശരിഅത്തിന് എതിരാണെന്നും ഇതുപോലെയുള്ള ആഘോഷങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാപമാണെന്നും റസ്വി പറഞ്ഞു.

Continue Reading