HEALTH
ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു ശരീരമൊക്കെ ചലിപ്പിച്ചുവെന്ന് എഫ് ബി പോസ്റ്റ്

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു ശരീരമൊക്കെ ചലിപ്പിച്ചുവെന്ന് എഫ് ബി പോസ്റ്റ്
കൊച്ചി: എറണാകുളത്തെ മെഗാനൃത്തസന്ധ്യയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതര പരക്കേറ്റ ഉമ തോമസ് എംഎൽഎയുടെ എറ്റവും പുതിയ ആരോഗ്യവിവരങ്ങൾ പങ്കുവച്ച് എഫ് ബി പോസ്റ്റ്. ഉമ താേമസ് എംഎൽഎയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ടീ അഡ്മിനാണ് ആരോഗ്യവിവരങ്ങൾ പോസ്റ്റുചെയ്തത്. പുതുവത്സരത്തിലെ സന്തോഷ വാർത്ത… സെഡേഷൻ കുറച്ചു വരുന്നു, വെന്റിലേറ്റർ സപ്പോർട്ടും.. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു.. എല്ലാവർക്കും പുതുവത്സരാംശകളും നേർന്നിട്ടുണ്ട്.. പ്രാർത്ഥനകൾ തുടരുമല്ലോ..എന്നാണ് പോസ്റ്റ്.